പരാതി നല്‍കിയിട്ടും പൊലിസ് കേസെടുത്തില്ല; വീട്ടമ്മ സ്റ്റേഷനു മുന്പില് കുത്തിയിരുപ്പ് സമരം നടത്തി
കൂത്തുപറമ്പ്: തന്റെ വീടിനു നേരെ അക്രമം നടത്തിയതിനുള്‍പ്പെടെ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലെയും പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ കുത്തിയിരുപ്പ് സമരം.
മാങ്ങാട്ടിടം കണ്ടേരിയിലെ വി. ഷാഹിദയാണ് കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന് വരാന്തയില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നത്.നിരന്തരമായി തനിക്കു നേരെ ഒരു സംഘം ആളുകള്‍ അക്രമം നടത്തി വരികയാണെന്നും തന്റെ സ്കൂട്ടര്‍ കത്തിക്കുകയും വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ ആക്രമിച്ചിട്ടുണ്ടെന്നും പൊലിസിന്റെ കര്‍ശന നടപടി ഇല്ലാത്തതാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണമെന്നും ഷാഹിദ ആരോപിക്കുന്നു. അതേ സമയം ഷാഹിദയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇവരുടെ പരാതി പ്രകാരം ഒന്‍പത് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കഴമ്പില്ലെന്ന് ബോധ്യമായ കേസുകളിലാണ് അറസ്റ്റ് നടപടി സാധ്യമാകാതിരുന്നതെന്നും പൊലിസ് നല്കുന്ന വിശദീകരണം.ബുധനാഴ്ച വൈകുന്നേരം മുതലാണ് ഷാഹിദ തന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളോടൊപ്പം സ്റ്റേഷന് വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ശാശ്വത പരിഹാരമായില്ലെങ്കില്‍ കലക്ടറേറ്റിനുമുന്പില്സമരം നടത്തുമെന്ന് ഷാഹിദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."