HOME
DETAILS

തൊടുപുഴയില്‍ ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം: നിയന്ത്രിക്കാനാവാതെ രക്തസ്രാവം : രണ്ടാനച്ഛനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  
backup
March 29 2019 | 15:03 PM

child-attaked-arested

തൊടുപുഴ: ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. മര്‍ദനത്തില്‍ തലയോട് പൊട്ടിയ കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരും.

കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ നേരത്തെ പൊലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രക്തസ്രാവമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ നിലത്തടിക്കുകയും തറയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്തത്. അരുണ്‍ ആനന്ദിനെ
ഭയമുള്ളതിനാല്‍  മാതാവ് ഇക്കാര്യം മറച്ചുവെച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളിലെ പ്രതിയായി ഇയാള്‍ ലഹരിക്കടിമയാണ്. കുട്ടിയുടെ അമ്മയേയും ഇളയകുട്ടിയെയും മര്‍ദിക്കാറുണ്ടെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ച യുവതി അരുണ്‍ ആനന്ദിനൊപ്പം
താമസം തുടങ്ങിയത്.

 

 

 

രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരമറിയുന്നത്. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്നതായാണ് കണ്ടെത്തിയത്. കുട്ടി കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
 ഒരു വര്‍ഷം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനോടൊപ്പമായിരുന്നു മാതാവിന്റെ താമസം. ഇളയ കുട്ടിയെയും ഇയാള്‍ മര്‍ദിച്ചതായി കുട്ടി ശിശുക്ഷേമ സമിതി പ്രവര്‍ത്തകരോട് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെയും അമ്മയുടെയും മൊഴി വിശദമായി പരിശോധിച്ചതില്‍ നിന്നാണ് രണ്ടാനച്ഛനാണ് ഈ ക്രൂരതകാണിച്ചതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുള്ള ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

കുട്ടിയുടെ സോഫയില്‍ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റെന്നാണ് ആശുപത്രി ആദ്യം അധികൃതരെ അറിയിച്ചത്. ഇതു വിശ്വാസയോഗ്യമായി തോന്നാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയാണ് കുട്ടി.

അതേ സമയം മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിതാ ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ഇളയ കുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും.

ഏഴ് വയസുകാരന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago