HOME
DETAILS
MAL
കൊവിഡ് ബാധിച്ച വയോധികനെ മകന് മുറിയില്‍ പൂട്ടിയിട്ടു
backup
June 16 2020 | 03:06 AM
തൊടുപുഴ: കൊവിഡ്- 19 ബാധിതനെന്ന് പരിശോധനയില്‍ തെളിഞ്ഞ വയോധികനെ മകന് ആശുപത്രിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് വീട്ടില്‍ പൂട്ടിയിട്ടു. കേരള അതിര്‍ത്തി ഗ്രാമമായ തമിഴ്നാട്ടിലെ ഉദുമലൈയിലാണ് സംഭവം.
ഉടുമലൈ സ്വദേശി രാജശേഖര്‍ (83) വെള്ളിയാഴ്ചയാണ് ചെന്നൈയില്‍ നിന്ന് ഉദുമലൈയിലെത്തിയത്. രോഗലക്ഷണങ്ങള്‍ കാട്ടിയ രാജശേഖറിനെ മകന് ബാലാജി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം പൊസിറ്റീവായി. ഇതറിഞ്ഞ മകന് അച്ഛനെ ആശുപത്രിയില്‍ നിന്ന് ആരുമറിയാതെ കടത്തിക്കൊണ്ടുപോയി ഉദുമലൈയിലെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. രഹസ്യവിവരം ലഭിച്ച ഉദുമലൈ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലിസിന്റെ സഹായത്തോടെ വയോധികനെ വീട്ടില്‍ നിന്ന് മോചിപ്പിച്ച് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."