ബി.ഇ.എം.പി സ്കൂളില്‍ റാഗിങ്; വിദ്യാര്‍ഥിക്ക് പരുക്കേറ്റു
തലശ്ശേരി: ബി.ഇ.എം.പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ റാഗിങിനിടെ വിദ്യാര്‍ഥിക്കു പരുക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥി പുന്നോല്‍ സ്വദേശി മുഹമ്മദ് കൈഫിനാണു പരുക്കേറ്റത്.
കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയില്‍ ഷൂ ധരിച്ചത്തിയെന്നതിന്റെ പേരില്‍ ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ നടത്തിയ കൈയേറ്റത്തിലാണു മുഹമ്മദ് കൈഫിനു പരുക്കറ്റത്. മുഖത്തും ശരീരത്തിനും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു പ്ലസ്ടു വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.
ക്ലാസില്‍ ചെരുപ്പ് ധരിച്ച് വരണമെന്നും ഷൂ ഉപയോഗിക്കരുതെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാല്‍ പുതിയ ചെരിപ്പ് വാങ്ങിയിട്ടില്ലാത്തതിനാല്‍ ഒരുദിവസം കൂടി ഷൂ ധരിക്കാന്‍ വീട്ടില്‍ നിന്നും പറഞ്ഞതിനാലാണു കൈഫ് ഷൂ ധരിച്ച് ക്ലാസില്‍ എത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് സംഘടിച്ചെത്തിയ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറി വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നും ക്രൂരമായി മര്‍ദിച്ചുവെന്നും കൈഫ് പറഞ്ഞു.
അടിയേറ്റ വേദനയാല്‍ അലറി വിളിച്ചെങ്കിലും ആരും അടുത്തില്ല.
നിലവിളി ശബ്ദംകേട്ട് മൂന്നോളം അധ്യാപകര്‍ ഓടിയെത്തിയത്തിയത്. കൈഫിന്റെ രക്ഷിതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനു പരാതി നല്കി.
ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ പൊലിസിനു പരാതി നല്കി രക്ഷിതാക്കളുടെ പരാതിയും പൊലിസിനു കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കൈഫിന്റെയും പ്രിന്‍സിപ്പലിന്റെയും മൊഴിയെടുത്തു.
അടിയന്തര സ്റ്റാഫ് മീറ്റിങും പി.ടി.എ യോഗവും ചേര്‍ന്നാണു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."