തളിപ്പറമ്പ് മണ്ഡലത്തിലെ പദ്ധതികള്‍ക്കായി തുക വകയിരുത്തി
തളിപ്പറമ്പ്: സംസ്ഥാന ബജറ്റില്‍ തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി തുക വകയിരുത്തിയതായി ജയിംസ് മാത്യു എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളില്‍ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആരംഭിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തു. മംഗര പാലത്തിനും കാട്ടാമ്പള്ളിക്കടവ് പാലത്തിനും 30 കോടി രൂപ അനുവദിച്ചു. 72 കി.മീ.മെക്കാഡം റോഡ് ടാറിങ്, മംഗരപാലം (10 കോടി), കൂവേരി കാട്ടാമ്പള്ളികടവ് പാലം (20 കോടി) എന്നിവക്കും കണ്ണൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജിനും (4.5 കോടി) തുക അനുവദിച്ചു. മന്ന-കുറ്റ്യേരി-വെള്ളാവ്-കാട്ടാമ്പള്ളിക്കടവ്-തടിക്കടവ് റോഡ്-16 കി.മീ (15 കോടി), മലപ്പട്ടം പറമ്പ്-കണിയാര്‍വയല്‍-അഡുവാപ്പുറം-ചൂളിയാട്-പാവന്നൂര്‍മൊട്ട റോഡ് 15.8 കി.മീ(10 കോടി), എയര്‍പോര്‍ട്ട് ലിങ്ക്-കൊളോളം റോഡ് 16കി.മീ, മയ്യില്‍-കാഞ്ഞിരോട് റോഡ് 9.7കി.മീ (15 കോടി), ചുടല-ചിതപ്പിലെപൊയില്‍-അമ്മാനപ്പാറ റോഡ് 4 കി.മീ. എന്നിവയാണ് മെക്കാഡം ടാറിങ് നടത്തുന്ന റോഡുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."