ഇന്ധനവില: കേന്ദ്രത്തിന്റേത് യുദ്ധപ്രഖ്യാപനം: മന്ത്രി ഐസക്
കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന ജനങ്ങളുടെ മേല്‍ കേന്ദ്രത്തിന്റെ യുദ്ധപ്രഖ്യാപനമാണ് ഇന്ധനവില വര്‍ധനയെന്ന് ധനമന്ത്രി തോമസ് ഐസക്.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു പിന്നാലെ ഒന്‍പത് ദിവസമായി സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോള്‍ വില മൂന്നരമടങ്ങും ഡീസല്‍ വില ഒന്‍പത് മടങ്ങും വര്‍ധിച്ചു. ക്രൂഡ്
ഓയില്‍ വില രാജ്യാന്തര വിപണിയില്‍ കുറഞ്ഞപ്പോഴൊന്നും അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കിയില്ല.
പകര്‍ച്ചവ്യാധിക്കാലത്ത് നികുതി വര്‍ധിപ്പിച്ചതുവഴിമാത്രം കേന്ദ്രം രണ്ടരലക്ഷം കോടി രൂപയുടെ നികുതിവരുമാനം നേടി. ലോക്ക്ഡൗണ്‍ കാലത്ത് സാധനങ്ങള്‍ ചെലവാകാതിരുന്നപ്പോള്‍ വില കുറയുകയായിരുന്നു വേണ്ടത്. എന്നാല്‍ ഇന്ധനവില കൂടിയതോടെ സാധനവിലയും കൂടിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."