അപകടഭീഷണി: കോട്ടപ്പുറത്ത് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചു
നീലേശ്വരം: കോട്ടപ്പുറത്ത് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചു. അപകട സൂചനയുള്ള നാലിടത്താണ് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഇതോടൊപ്പം വേഗത കുറയ്ക്കുന്നതിനുള്ള റിമ്പിള്സും കോട്ടപ്പുറം റോഡില്‍ സ്ഥാപിച്ചു.
റോഡുകളിലെ പ്രധാന വളവുകളില്‍ ട്രാഫിക് കണ്ണാടികള്‍, ആവശ്യമായ സ്ഥലങ്ങളില്‍ റിഫ്ളക്ടറുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് കോട്ടപ്പുറം റോഡില്‍ അമിത വേഗത കുറയ്ക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് റിമ്പിള്സും ട്രാഫിക് ലൈറ്റുകളും അപായസൂചനാ ബോര്‍ഡുകളും സ്ഥാപിച്ചത്.
അച്ചാംതുരുത്തി പാലത്തിലൂടെ ഗതാഗതം ആരംഭിച്ചതിനുശേഷം വളരെയധികം വാഹനങ്ങളാണ് കോട്ടപ്പുറം റോഡിലൂടെ പോകുന്നത്. വീതി കുറവായതിനാല്‍ തന്നെ അപകടങ്ങളും ഇവിടെ ധാരാളമായി നടക്കുന്നുണ്ട്. അതു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചത്.
നഗരസഭയിലെ രാജാറോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ രാവിലെ ഒന്‍പതു മുതല്‍ 10.30വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചു മണിവരെയും കയറ്റിറിക്കും അനധികൃത പാര്‍ക്കിങും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."