HOME
DETAILS
MAL
ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം തിരൂരില്‍
backup
April 19 2017 | 20:04 PM
തിരൂര്‍: കേരള ടയര്‍ വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 11ന് തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. എസ് ഗിരീഷ് ഉദ്ഘാടനം ചെയ്യും. ടയര്‍ മേഖലയിലെ പ്രതിസന്ധി അതിജീവിക്കുന്നതിന് ചെറിയ ചാര്‍ജ് വര്‍ധനവിന് നിര്ബന്ധതിരായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിലക്കയറ്റം, വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ്, റബറിന്റെ വിലക്കയറ്റം എന്നിവ ടയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജില്ലാ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ വളാഞ്ചേരി, ജില്ലാ സെക്രട്ടറി മഹ്ബൂബ് കാച്ചടി, സംസ്ഥാന ചെയര്മാന് പി.സി ബിജു, സ്വാഗതസംഘം ചെയര്മാന് അഭിലാഷ് പയ്യപ്പന്ത, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം റഫീഖ് പരപ്പനങ്ങാടി, തിരൂര്‍ മേഖലാ പ്രസിഡന്റ് ബാബു തെക്കുംമുറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."