HOME
DETAILS
MAL
റേഷന്‍കാര്‍ഡിലെ തെറ്റ് തിരുത്തലും പുതിയ അപേക്ഷ നല്‍കലും; തിരക്കില്‍ പൊറുതിമുട്ടി ജനം
backup
July 05 2018 | 07:07 AM
കാഞ്ഞങ്ങാട്: പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ നല്‍കാനും തെറ്റുതിരുത്താനുമായി വന്‍തിരക്ക്. മാസങ്ങള്‍ക്ക് മുമ്പ് വിതരണം ചെയ്ത റേഷന്‍കാര്‍ഡുകളില്‍ ബഹുഭൂരിപക്ഷവും അപാകതകള്‍ നിറഞ്ഞതാണ്. ഇതുസംബന്ധിച്ചു വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കാര്‍ഡുടമകള്‍ക്ക് അതു തിരുത്തി കിട്ടുന്നതിനായി സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ കാര്‍ഡുടമകള്‍ക്ക് ഇന്നലെയായിരുന്നു അതിനുള്ള അവസരം. ഇതിനായി നൂറുകണക്കിനു കാര്‍ഡുടമകളാണ് പുലര്‍ച്ച മുതല്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളിനു മുമ്പില്‍ എത്തിയത്. പത്തു മണിയായപ്പോള്‍ തന്നെ ടൗണ്‍ ഹാളും പരിസരവും ജനങ്ങളെകൊണ്ട് നിറഞ്ഞു. ക്യൂ നില്ക്കാന് തന്നെ സൗകര്യമില്ലാത്ത അവസ്ഥയില്‍ ഏറെ പ്രയാസമാണ് ജനത്തിനുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."