ലഹരിക്കെതിരേയുള്ള പോരാട്ടം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം
പുത്തനത്താണി: വിദ്യാര്‍ഥികളില്‍ വ്യാപകമായി കൊണ്ടണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ അണിനിരത്താന്‍ കേരള സ്റ്റുഡന്റ്സ് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കണ്വന്ഷന് തീരുമാനിച്ചു.
വിദ്യാലയങ്ങളെ വിപണന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ലഹരി മാഫിയകളുടെ നീക്കത്തിനെതിരേ ഭരണക്കൂടവും പൊതുസമൂഹവും കൈകോര്‍ത്ത് നീങ്ങണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു. ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍ അധ്യക്ഷനായി. ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥി വിങ് സംസ്ഥാന പ്രസിഡന്റ് ജാബിര്‍ ഹുദവി, റിസ്വാന് കെ, മുനീര്‍ ഹുദവി, സി സുലൈന്, രാധാകൃഷ്ണന് പൂവ്വത്തിങ്കല്‍, എം.പി ആസാദ്, അബ്ദുസമദ്, എന്‍ ബാശിര്‍, കെ ലത്തീഫ്, പി സാലിഹ്, എം മനോജ്, പി റിയാസ്, എം അനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."