HOME
DETAILS
MAL
ഹൈബി ഈഡനെതിരായ കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു
backup
March 29 2019 | 18:03 PM
കൊച്ചി: ഹൈബി ഈഡന് എം.എല്‍.എക്കെതിരായ പീഡനക്കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കറ്റ് മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിയമിച്ചത്.
ഹൈബി ഈഡന് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സോളാര്‍ കേസിലെ ഇര ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ പഠന റിപ്പോര്‍ട്ട് തയാറാക്കാനാണ് കോടതി അമിക്കസ് ക്യൂറിയോട് നിര്‍ദേശിച്ചത്. മെയ് 25ന് മുന്‍പ് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."