ബാബരി: സുപ്രിംകോടതി വിധി യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നത്: സാദിഖലി തങ്ങള്‍
മലപ്പുറം: ബാബരി മസ്ജിദ് ഗൂഢാലോചനക്കേസില്‍ സുപ്രിം കോടതി വിധി യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണന്ന് പാണക്കാട് സാദിഖലി തങ്ങള്‍. ഈ വിധി സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ മതേതര ശിലയാണ് ബാബരി മസ്ജിദ്.
അതിന് മേല്‍ മതഭ്രാന്തിന്റെ ത്രീശൂലങ്ങള്‍ വീണപ്പോള്‍, ഇന്ത്യന്‍ പൈതൃകത്തിന്റെ മിനാരങ്ങള്‍ തനിലംപൊത്തിയപ്പോള്‍ ആര്‍ത്തുചിരിച്ചവര്‍ വിധിക്കുമുന്നില്‍ കീഴടങ്ങേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
16 ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് ഒരു മതവിഭാഗത്തിന്റെ മാത്രം സ്വത്തായിരുന്നില്ല, മറിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടയാളമായിരുന്നു.
ബ്രിട്ടിഷ് തന്ത്രമുപയോഗിച്ച് ഇന്ത്യന്‍ മനസ്സിനെ കീറിമുറിച്ച് അധികാരം പിടിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്.
ഈ സംഭവത്തിന് ശേഷം കാല്‍നൂറ്റാണ്ടോളമായിട്ടും ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പ്രചാരണായുധം ബാബരി മസ്ജിദും രാമക്ഷേത്രവുമാണ്. മതവികരാങ്ങള്‍ ചട്ടവൃണമാക്കി ഉപയോഗിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇതിന് കാരണക്കാരായ അദ്വാനിയെയും ഉമാഭാരതിയെപോലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ പരമോന്നത നീതി പിഠത്തിന്റെ നടപടികള്‍ മതേതര സമൂഹത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരുമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."