കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം: കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ശക്തികളെയും യാഥാസ്ഥിതികരെയും ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷം ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കുനേരെ വലിയ കടന്നാക്രമണങ്ങളാണ് നടന്നത്. ദളിത് ജനവിഭാഗം അനുഭവിക്കുന്ന ദുരവസ്ഥ ചര്‍ച്ചചെയ്യാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജാതി, മത ഭേദമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എം.എസ് പ്രസിഡന്റ് വി. ശ്രീധരന് അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി, മേയര്‍ വി.കെ പ്രശാന്ത്, എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, എം. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സ്വാഗതവും ജെ.എല്‍ ബിനു നന്ദിയും പറഞ്ഞു. ലക്ഷ്മി രാജീവ് രചിച്ച 'ശബരിമലയും സ്ത്രീകളും' എന്ന പുസ്തകം മുഖ്യമന്ത്രി പുന്നല ശ്രീകുമാറിന് നല്കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."