ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നു മലിനജലം റോഡിലേക്ക് ഒഴുക്കുന്നുവെന്ന് ആരോപണം
ഉപ്പള: ഉപ്പള ഹിദായത്ത് ബസാര്‍ പെട്രോള്‍പമ്പിനു സമീപം നഗരത്തോട് ചേര്‍ന്നുള്ള ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നുള്ള കക്കൂസ് മലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. രാത്രി സമയത്ത് കടകള്‍ അടച്ചതിനു ശേഷമാണ് മോട്ടോര്‍ ഉപയോഗിച്ച് കക്കൂസ് മാലിന്യം റോഡിലേക്കു ഒഴുക്കുന്നതെന്നാണ് ആരോപണം. ഇത് ബസ് സ്റ്റാന്‍ഡ് വരെ ഒലിച്ചു വരികയാണ്. മലിനജലത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്ക് പൊത്തിയാണ് ആളുകള്‍ ഇതുവഴി പോകുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലിനജലംകടന്നു വേണം പോകാന്‍.
ദുര്‍ഗന്ധത്തിനു പുറമെ കൊതുകുകള്‍ക്കു പെറ്റുപെരുകാനുള്ള ഇടമായും ഇവിടം മാറിയിരിക്കുന്നു. ഇത്തരത്തില്‍ മാലിന ജലം റോഡിലേക്ക് ഒഴുക്കി വിടാന്‍ തുടങ്ങിയിട്ടു രണ്ടു വര്‍ഷത്തോളമായി. പതിനെട്ടു കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനു താഴെ നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.
മംഗല്‍പാടി പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. കോളറ, മഞ്ഞപ്പിത്തം എന്നിവയുള്‍പ്പെടെയുള്ള വയും മറ്റു രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപക പരാതി ഉയര്‍ന്നിട്ടും ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നതായി നാട്ടുകാര്‍ പറയുന്നു. ജില്ലാ കലക്ടര്‍, പൊലിസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃര്‍ എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും മലിന ജലം ഒഴുക്കി വിടുന്നതിനെ നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."