ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും: കെ. സുധാകരന്
കണ്ണൂര്‍: കണ്ണൂരില്‍ നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്.
യു.ഡി.എഫിന്റെ പരസ്യ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എല്ലാ സംഘടനകളിലുമുള്ള ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാല്‍, ഇത്തവണ ഇടത് അനുകൂലികളായ ജീവനക്കാരെ മാത്രമാണ് നിയോഗിച്ചത്. നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ഇത് ആശങ്കയുണ്ടാക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
കള്ളവോട്ട് കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട വിഡിയോ ഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം സുതാര്യമാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. പഞ്ചായത്ത് ലൈസന്‍സില്ലാത്ത സി.പി.എം അനുകൂലികളായ കടലാസ് സംഘടനകള്‍ക്കാണ് വിഡിയോ എടുക്കുന്ന കരാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."