ദേശീയപാത അറ്റകുറ്റ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം: മുസ്‌ലിം ലീഗ്
കാസര്‍കോട്: ദേശീയപാത അറ്റകുറ്റ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സമയബന്ധിതമായി അറ്റകുറ്റ പ്രവൃത്തികള്‍ നടത്താത്തതു കാരണം ജില്ലയിലെ ദേശീയപാത തകര്‍ന്നു കിടക്കുകയാണ്.
ഇതുകാരണം ദേശീയപാതയില്‍ വാഹന അപകടങ്ങള്‍ പതിവായി മാറിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസംഗത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പത്താംതരം പരീക്ഷയില്‍ ജില്ലയില്‍ ഉയര്‍ന്ന വിജയശതമാനം വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണിനു സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. ഇത് ഗൗരവമായി കണക്കിലെടുത്ത് ജില്ലയില്‍ പ്ലസ് വണിന് ആവശ്യമായ സീറ്റുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ഓഗസ്റ്റ് ഒന്നിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്താനും തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സി.ടി അഹമ്മദലി, പി. മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എ, എ.ജി.സി ബഷീര്‍, അസീസ മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസാ ബി. ചെര്‍ക്കള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."