വെള്ളാപ്പള്ളിയുടെ നിലപാട് സി.പി.എം അംഗീകരിക്കുന്നുണ്ടോയെന്ന് സുധീരന്
തിരുവനന്തപുരം: സി.പി.എം പ്രചാരകനായി നില്‍ക്കുകയും എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ആശീവര്ദിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് സി.പി.എം അംഗീകരിക്കുന്നുണ്ടോയെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്.
സംഘ്പരിവാര്‍ ശക്തികള്‍ നയിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മകനെ അനുഗ്രഹിച്ചയച്ച വെള്ളാപ്പള്ളിക്ക് ശ്രീനാരായണ ധര്‍മപരിപാലന യോഗം ജനറല്‍ സെക്രട്ടറിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ആലപ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ ബി.ജെ.പി നയിക്കുന്ന മുന്നണിയുടെ സ്ഥാനാര്‍ഥിയായി മകനെ നിയോഗിക്കുകയും ചെയ്തത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും അവസരവാദത്തിന്റെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ നിറവും നിലപാടും മാറ്റിക്കൊണ്ടിരിക്കുകയാണ്. സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."