HOME
DETAILS
MAL
സഫറുല്‍ ഇസ്ലാംഖാനോട് രണ്ട് ദിവസത്തിനകം ഹാജരാകണമെന്ന് ഡല്‍ഹി പൊലിസ്
backup
June 16 2020 | 04:06 AM
ന്യൂഡല്‍ഹി: ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് സഫറുല്‍ ഇസ്ലാംഖാന് ഡല്‍ഹി പൊലിസ് സ്പെഷല്‍ സെല്‍ നോട്ടിസ് നല്കി. വിവാദ പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍, ലാപ്ടോപ് എന്നിവ ഹാജരാക്കാന്‍ നേരത്തെ ഡല്‍ഹി പൊലിസ് സഫറുല്‍ ഇസ്ലാംഖാനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഇസ്ലാമോഫോബിയക്കെതിരേ അറബ് ലോകത്ത് നടന്ന കാംപയിനിനെ അനുകൂലിച്ച കുവൈത്തിന് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനാണ് സഫറുല്‍ ഇസ്ലാംഖാനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 124 എ (രാജ്യദ്രോഹം), 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഇത്തരം വൈകാരിക പോസ്റ്റിടേണ്ട സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സഫറുല്‍ ഇസ്ലാംഖാന് തന്നെ പോസ്റ്റ് പിന്‍വലിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ മാപ്പുപറയുകയും ചെയ്തിരുന്നു. സഫറുല്‍ ഇസ്ലാംഖാന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് പോലുള്ള കടുത്ത നടപടികളൊന്നും പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."