പാറക്കടവ് പാലത്തിന്റെ കൈവരി പുനഃസ്ഥാപിക്കാന്‍ മന്ത്രിയുടെ ഉത്തരവ്
തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവ് പാലത്തിന്റെ കൈവരി ഉടന്‍ പുനര്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഉത്തരവിട്ടു. അഞ്ചുദിവസത്തിനകം ക്വട്ടേഷന്‍ വിളിച്ച് മൂന്നുലക്ഷം രൂപ ചെലവില്‍ നിര്‍മാണ പ്രവര്ത്തിക്കുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് തിരൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.
കളിയാട്ടമുക്കിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് വിനോദ് മംഗലശ്ശേരി മന്ത്രിയുടെ പ്രശ്നപരിഹാര സെല്ലിലേക്ക് ഫോണിലൂടെ പരാതിപ്പെട്ടപ്പോഴാണ് മന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. കടലുണ്ടിപ്പുഴക്ക് കുറുകെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയെയും, മൂന്നിയൂര്‍ പഞ്ചായത്തിന്റെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരി തകര്‍ന്നിട്ട് വഷങ്ങളായി. കൈവരിയില്ലാത്തത് കാരണം സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ഭീഷണിയാണ്. സംഭവം നിരവധിതവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം നടത്തുകയും ചെയ്തിട്ടും ഇതുവരെ ഫലം കണ്ടില്ല. മൂന്നുതവണ ടെന്‍ഡര്‍ ചെയ്തിട്ടും പ്രവൃത്തി ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."