എം.വി.ഐമാരുടെ സംഘം ചരിത്രസ്മാരകങ്ങളുടെ നാട്ടില്‍
തിരുന്നാവായ: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടറുമാരുടെ സംഘം ചരിത്ര സ്മാരകങ്ങളുടെ നാടായ തിരുന്നാവായയില്‍ സന്ദര്‍ശനം നടത്തി. ചരിത്രപഠനങ്ങളുടെ ഭാഗമായാണ് പത്തംഗ സംഘം മാമാങ്ക നാട്ടില്‍ സന്ദര്‍ശനം നടത്തിയത്.
ചങ്ങംമ്പള്ളി കളരിയിലെത്തിയ സംഘത്തെ മാമാങ്ക സ്മാരകങ്ങളുടെ കെയര്‍ ടേക്കര്‍ ചിറക്കല്‍ ഉമ്മര്‍ സ്വീകരിച്ചു.
നാവാമുകുന്ദ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ സംഘം നിളാതീരത്തെ മാമാങ്ക സ്മാരകങ്ങളായ പഴുക്ക മണ്ഡപം, നിലപാടുതറ, മരുന്നറ, മണിക്കിണര്‍ തുടങ്ങിയ സന്ദര്‍ശിച്ചു.
പട്ടാമ്പി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ സൂര്‍പ്പില്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഡി ശ്രീണി കണ്ണൂര്‍, പി. അഖിലേഷ് വടകര, സൂരജ് മൂര്‍ക്കോത്ത് ഇരിട്ടി, എം.ഐ ഫിറോസ് ആറ്റിങ്ങല്‍, എസ്. ദിനേഷ് കായംകുളം, സുനില്‍ ആലപ്പുഴ, ബേബി ജോസ് എറണാകുളം, അനില്‍കുമാര്‍, ജോണ്‍ ബ്രിട്ടോ എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."