ഡോ. എം.കെ മുനീര്‍ ശിഹാബ് തങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചു
തിരൂര്‍: ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി പ്രവൃത്തി പുരോഗതി വിലയിരുത്താനായി മന്ത്രിസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ എം.എല്‍.എ ആശുപത്രി പ്രദേശം സന്ദര്‍ശിച്ചു. പി. ഉബൈദുല്ല എം.എല്‍.എക്കൊപ്പമായിരുന്നു സന്ദര്‍ശനം.
ഇരുവരെയും ആശുപത്രി ചെയര്മാന് അബ്ദുറഹ്മാന് രണ്ടത്താണി, വൈസ് ചെയര്മാന് കീഴേടത്തില്‍ ഇബ്രാഹിം ഹാജി, കെ.പി ഫസലുദ്ദീന്‍, എ.കെ മുസമ്മില്‍, കെ. ഷംസു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
യാഥാര്‍ഥ്യമാകാതെ കുറ്റിപ്പുറത്തെ മൈതാന നവീകരണ പദ്ധതി
എടപ്പാള്‍: കുറ്റിപ്പുറം മേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് 10 വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കുറ്റിപ്പുറം ഗവ. ടെക്നിക്കല്‍ സ്കൂള്‍ മൈതാന പദ്ധതി ഇനിയും യാഥാര്‍ഥ്യമായില്ല.
2008 നവംബര്‍ 16ന് അന്നത്തെ മന്ത്രി എം.വിജയകുമാറാണ് നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്.
ടെക്നിക്കല്‍ സ്കൂള്‍ സംസ്ഥാന കായികമേളയ്ക്ക് സ്കൂള്‍ മൈതാനം വേദിയായതോടെയാണ് അന്നത്തെ കുറ്റിപ്പുറം എം.എല്‍.എ നവീകരണ പദ്ധതി ആവിഷ്കരിച്ചത്.
20 ലക്ഷം രൂപ ചെലവിട്ട് ഗാലറിയും പവലിയനും ഒരുക്കി മൈതാനം നവീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."