എഴുത്തുലോട്ടറി കേന്ദ്രങ്ങളില്‍ റെയ്ഡ്; നാലു പേര് അറസ്റ്റില്‍ 54,000 രൂപ പിടിച്ചെടുത്തു
തിരൂര്‍: അനധികൃത എഴുത്ത് ലോട്ടറിക്കച്ചവടത്തിനെതിരേ പൊലിസ് നടപടി. മിന്നല്‍ പരിശോധനയില്‍ തിരൂരില്‍ നാലു പേര് കുടുങ്ങി. 54,000 രൂപയും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
തിരൂരില്‍ എഴുത്ത് ലോട്ടറിയിലൂടെ ചില സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി ലാഭം കൊയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. തിരൂര്‍ ബി.പി അങ്ങാടി സ്വദേശികളായ സുനില്‍, സുബ്രഹ്മണ്യന്, തൃത്താല സ്വദേശിയായ ഏജന്റ് മണികണ്ഠന്, ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.
ബി.പി അങ്ങാടിയിലെ അഞ്ച് ലോട്ടറി കടകളിലായിരുന്നു റെയ്ഡ്. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്ക നമ്പര്‍ എഴുതി വാങ്ങി അതേ നമ്പറില്‍ സമ്മാനം ലഭിച്ചാല്‍ പണം നല്കുന്ന സമാന്തര രീതിയിലാണ് എഴുത്ത് ലോട്ടറി.
എഴുത്ത് ലോട്ടറി കേന്ദ്രങ്ങള്‍ക്കെതിരേ അടുത്ത ദിവസങ്ങളിലും റെയ്ഡും തുടര്‍ നടപടികളുമുണ്ടാകുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."