HOME
DETAILS
MAL
അയിലക്കാട്ടെ ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പൊളിക്കണമെന്ന് നാട്ടുകാര്‍
backup
July 05 2018 | 07:07 AM
എടപ്പാള്‍: അയിലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് മുന്‍വശത്തായി അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ആരോഗ്യ ഉപകേന്ദ്രം കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു പതിറ്റാണ്ടു പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ മേല്‍ക്കൂര ഓടിട്ട് സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതും തകര്‍ന്നു. ഉപകേന്ദ്രത്തോട് ചേര്‍ന്നാണ് അങ്കണവാടി. പുതിയ കെട്ടിടം നിര്‍മിക്കാന്‍ അര്‍ബന്‍ പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പഴയ കെട്ടിടം പൊളിച്ചു നീക്കാത്തതിനാല്‍ നിര്‍മാണം വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."