അതിര്‍ത്തിയിലെ സംഘര്‍ഷം: ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സേനയുടെ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എന്നാല്‍ മേഖലയില്‍ വെടിവെപ്പ് നടന്നിട്ടില്ലെന്നും ശാരീരിക അക്രമണമാണെന്നുമാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. കല്ലും ദണ്ഡുകളും ഉപയോഗിച്ചുള്ള ആക്രമത്തില്‍ ഇരുപക്ഷത്തും സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ സൈന്യം ഭേദഗതി ചെയ്ത് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്.ഇന്ത്യ ഏക പക്ഷീയമായ നടപടികളെടുത്ത് പ്രശ്നങ്ങുണ്ടാക്കരുതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരനാവികവ്യോമ സേനാ മേധാവിമാര്‍ എന്നിവരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംസാരിച്ചു.
അതിര്‍ത്തിയില്‍ ഒരു മാസത്തിലേറെ നീണ്ട സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇന്ത്യചൈന സൈനികവൃത്തങ്ങള്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ഗല്‍വാന്‍ താഴ് വരയില്‍ ഏറ്റുമുട്ടലുണ്ടായത്. കേണല്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."