റഫറിയിങിനെതിരേ ബയേണ്‍ താരങ്ങള്‍
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടറിലെ തോല്‍വിക്ക് കാരണം മോശം റഫറിയിങാണെന്ന് ബയേണ്‍ താരങ്ങള്‍. മുന്നേറ്റ താരം ആര്യന് റോബനാണ് വിമര്‍ശനവുമായെത്തിയത്. മോശം റഫറിയിങ് മത്സരം ബയേണില്‍ നിന്ന് തട്ടിയെടുത്തെന്ന് താരം ആരോപിച്ചു.
മികച്ച മത്സരമായിരുന്നു നടന്നത്. എന്നാല്‍ അതിന്റെയെല്ലാം വീര്യം ചോര്‍ത്തുന്നതായിരുന്നു റഫറിയിങ്. ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ വരുന്ന പിഴവുകള്‍ മാപ്പര്‍ഹിക്കാത്തതാണെന്നും റോബന് കുറ്റപ്പെടുത്തി. മറ്റൊരു സൂപ്പര്‍ താരം ഫ്രാങ്ക് റിബറി ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു കൂടി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഗോള്‍ നേടുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓഫ് സൈഡാണെന്ന് തെളിയിക്കുന്ന ചിത്രം റിബറി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഒരു വര്‍ഷത്തെ കഠിനാധ്വാനം. ധീരനായ റഫറിയോട് കടപ്പാട് എന്നായിരുന്നു റിബറിയുടെ പരിഹാസം. അതേസമയം തോമസ് മുള്ളര്‍ റഫറി വിക്ടര്‍ കാസായിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. റഫറിയടക്കം 14 പേര് റയലിനായി കളിച്ചെന്നായിരുന്നു മുള്ളറുടെ വിമര്‍ശനം. അതോടൊപ്പം ബയേണ്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു.
റഫറിയും സഹ റഫറിയും മത്സരം ബയേണില്‍ നിന്ന് തട്ടികയറ്റിയെന്ന് മുള്ളര്‍ പറഞ്ഞു. വിദാലിന്റെ പുറത്താകല്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."