നിലമ്പൂരിലെ മോഷണം: അന്വേഷണം ഊര്‍ജിതമെന്ന് പൊലിസ് തുമ്പൊന്നും കിട്ടിയിട്ടില്ലെന്ന് സൂചന
നിലമ്പൂര്‍: നിലമ്പൂരില്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോണ്‍സന്റെ വീട്ടില്‍നിന്ന 15 പവന് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്വേഷഷം ഊര്‍ജിതമെന്ന് പൊലിസ് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതികളെ കുറിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സൂചന. കഴിഞ്ഞ 25ന് പുലര്‍ച്ചെ വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ മുറിയില്‍ കയറി അലമാരയില്‍നിന്ന് സ്വര്‍ണ പ്പെട്ടികള്‍ എടുത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.
ജോണ്‍സണും ഭാര്യ പുഷ്പമ്മയും കിടന്നുറങ്ങിയ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. അതേസമയം വാതിലുകളൊന്നും തകര്പ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. രാവിലെ ഉണര്‍ന്ന വീട്ടമ്മ അടുക്കളയില്‍ സ്വര്‍ണം സൂക്ഷിച്ച പെട്ടികളും പഴത്തൊലികളും കണ്ടാണ് മോഷണം നടന്നതായി മനസിലാക്കിയത്. ജോണ്‍സന്റെ കിടപ്പുമുറിയിലെ അലമാരയിലും മകളുടെ കിടപ്പുമുറിയിലെ അലമാരയിലുമാണ് കവര്‍ച്ച നടന്നത്.
ജോണ്‍സന്റെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് ചെറിയ പെട്ടികളില്‍ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണം കവര്‍ന്നത്. വാച്ചോ പഴ്സോ മോഷ്ടിക്കപ്പെട്ടിട്ടില്ല. മകളുടെ മുറിയില്‍ നിന്നാണ് 5000 രൂപ കവര്‍ന്നത്.
അലമാരയുടെ മറുഭാഗത്ത് സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും നാലു പവന് സ്വര്‍ണവും മോഷണം പോയിട്ടില്ലെന്നും ശ്രദ്ധേയമാണ്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ പരിശോധിച്ചെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പറ്റിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
അതേസമയം മുന്‍പ് നിലമ്പൂരില്‍ നടന്ന വന്‍ കവര്‍ച്ച കേസിലെ പ്രതികളെ പൊലിസ് ഉടനടി പിടികൂടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."