രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരേ സി.പി.എം അന്തര്‍നാടകം നടത്തിയെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരേ സി.പി.എം ഡല്‍ഹിയില്‍ അന്തര്‍നാടകങ്ങള്‍ നടത്തിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്.
വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."