മഴക്കാല രോഗങ്ങള്‍ ; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കീഴാറ്റൂര്‍ പഞ്ചായത്ത്
പട്ടിക്കാട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കീഴാറ്റൂര്‍ പഞ്ചായത്ത്. നിലവില്‍ ആരോഗ്യവിഭാഗവുമായി സഹകരിച്ച് ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരിച്ചു വരികയാണ്. വാര്‍ഡുകളിലെ റബര്‍ തോട്ടങ്ങള്‍, കാടു നിറഞ്ഞ പറമ്പുകള്‍, പാതയോരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിടങ്ങള്‍ നീക്കം ചെയ്യല്‍, ഗൃഹസന്ദര്‍ശനത്തിലൂടെ ബോധവല്‍ക്കരണം, വ്യപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തല്‍ എന്നിവയാണ് ശുചീകരണത്തിന് ഭാഗമായി സംഘടിപ്പിച്ചു വരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇനിമുതല്‍ ആഴ്ചയിലൊരിക്കല്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ 'ഡ്രൈഡേ വണ്ടിയും പര്യടനം നടത്തും. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ-കുടുംബശ്രീ അംഗങ്ങള്‍, ക്ലബ് ഭാരവാഹികള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വാഹനം പര്യടനം നടത്തുക.
കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി 'ഡ്രൈഡേ വണ്ടി'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഷറഫുദ്ദീന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.ഗിരീഷ്, പി.ഹാരിസ്, വി.സലീം, പി.ആഷിഖ് സംസാരിച്ചു. തുടര്‍ന്ന് കീഴാറ്റൂര്‍ ആറാംവാര്‍ഡില്‍ വാഹനം പ്രയാണം നടത്തി.
അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ വാഹനത്തിന്റെ പ്രവര്‍ത്തനം ഫീല്‍ഡില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."