HOME
DETAILS

ഭാവി ഇന്ത്യ രാഹുലിന്റെ കരങ്ങളില്‍ സുരക്ഷിതമാകും

  
backup
March 29 2019 | 18:03 PM

%e0%b4%ad%e0%b4%be%e0%b4%b5%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95

 

? 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രസക്തി എങ്ങനെ വിലയിരുത്തുന്നു

ഹൈദരലി ശിഹാബ് തങ്ങള്‍: ഏഴു പതിറ്റാണ്ടുപിന്നിടുന്ന ഇന്ത്യന്‍ ഭരണഘടന ഒരിക്കലും നേരിടാത്ത ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്്. ഭരണഘടനയെപ്പോലും നോക്കുകുത്തിയാക്കി രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന സംഘ്പരിവാറിന്റെ ജനവിരുദ്ധ ഭരണകൂടം അതിനീചമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്്. രാജ്യത്തെ ഒന്നിപ്പിക്കേണ്ടവര്‍ ഭിന്നിപ്പിക്കാനും ഐക്യം കൊണ്ടുവരേണ്ടവര്‍ അനൈക്യത്തിനും ശ്രമിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രസക്തി.

? പോരാട്ടം കേന്ദ്രത്തോടോ, അതോ സംസ്ഥാന സര്‍ക്കാരിനെതിരേയോ

= ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കുക എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം. ഇതില്‍ മൂന്നുവര്‍ഷത്തോളമായി ഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും ചര്‍ച്ചയാകും. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഭരണകൂടത്തിന്റെ തണലിലാണെന്ന് ഇതിനോടകം വ്യക്തമാണ്. നോട്ട്‌നിരോധനം വഴി രാജ്യത്തുണ്ടായ പ്രതിസന്ധി ഓരോ സാധാരണക്കാരനെയും ബാധിച്ചു. തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും വര്‍ധിച്ചുവരുന്ന രാജ്യത്ത് യുവാക്കളും മതന്യൂനപക്ഷങ്ങളും അസന്തുഷ്ടരാണ്. എന്തു കഴിക്കണമെന്നും എന്തു ധരിക്കണമെന്നും ഭരണകൂടം തീരുമാനിക്കുന്ന രാജ്യത്ത് ആരെ വിജയിപ്പിക്കണമെന്ന തീരുമാനം ജനങ്ങള്‍ക്കുണ്ട്. വലിയ പ്രഖ്യാപനങ്ങളുമായാണ് അഞ്ചു വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റത്. ജനങ്ങള്‍ ഇത്രമേല്‍ ദുരിതത്തിലായ ഘട്ടം ഇതിനുമുമ്പുണ്ടായിട്ടില്ല. മുത്വലാഖ് ബില്‍, പൗരത്വ ബില്‍, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നയം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക, സംവരണ വിഭാഗങ്ങള്‍ക്കും എതിരായിരുന്നു. ഈ ഘട്ടത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം.

? സംസ്ഥാന ഭരണം ഏത് രീതിയിലാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക

= എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എന്തു വികസനമാണ് കേരളത്തില്‍ നടന്നത്? യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും തുടങ്ങിവച്ചതുമായ പ്രവര്‍ത്തനങ്ങളല്ലാതെ നൂതനമായ പദ്ധതികള്‍ നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനായിട്ടില്ല. സംസ്ഥാനം കണ്ടതില്‍വച്ച് ഏറ്റവും പ്രധാന സംഭവമാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയം. ജനങ്ങളില്‍നിന്ന് വന്‍തുക പിരിച്ചെടുത്ത സര്‍ക്കാര്‍ പക്ഷെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പരാജയമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെപ്പോലെ തൊഴിലാളി വിരുദ്ധമായി സംസ്ഥാന സര്‍ക്കാരും മാറി. പേരില്‍ തൊഴിലാളിപ്പാര്‍ട്ടിയെന്ന് പറയുന്നവര്‍ പ്രവര്‍ത്തനത്തില്‍ മുതലാളിപ്പാര്‍ട്ടിയെന്നാണ് തെളിയിച്ചിരിക്കുന്നത്.


സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കുന്നതിനുള്ള അവസരംകൂടിയാണ് ആസന്നമായ തെരഞ്ഞെടുപ്പ്്. അമ്മമാരുടെ കണ്ണീരില്‍ ഭരണകൂടങ്ങള്‍ നിലംപൊത്തുമെന്ന് ആലപ്പുഴയില്‍ നടന്ന മുസ്‌ലിംലീഗ് വാര്‍ഷിക സമ്മേളനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ അതിക്രൂരമായാണ് സി.പി.എം കൊന്നത്. ഷുക്കൂറിന്റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും വിചാരണയ്ക്കു വിധേയമാക്കുന്നതിനും ലീഗ് നാളിതുവരെ പോരാടി. നീതി നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കു വേണ്ടിയും ഈ പോരാട്ടം തുടരും. ഷുക്കൂറും ശുഐബും തുടങ്ങി ശരത്‌ലാലും കൃപേഷും ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരുടെ ജീവനെടുക്കുന്ന രാഷ്ട്രീയം കേരള ജനതക്കു മടുത്തു. ഇതിനെതിരേ ഇപ്പോള്‍ വിധി എഴുതിയില്ലെങ്കില്‍ പിന്നീടെപ്പോള്‍ എന്നതാണ് ചോദ്യം.

? മതേതര സര്‍ക്കാര്‍ രൂപീകരണത്തിന് രാഹുല്‍ ഗാന്ധിയുടെ നായകത്വം നേട്ടമാകുമോ

= കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ജനം വിധിയെഴുതണമെന്ന് പറയുന്നതിലെ ഒന്നാമത്തെ കാരണം രാഹുല്‍ ഗാന്ധിയാണ് മുന്‍നിരയിലുള്ളത് എന്നതു തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയില്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത സംഭാവനകള്‍ അര്‍പ്പിച്ച കുടുംബമാണ് രാഹുലിന്റെത്. വികസനത്തിനും വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ തുടങ്ങുന്ന ഈ രാജ്യരക്ഷാദൗത്യം ഇന്ന് രാഹുലിന്റെ കൈയിലാണ്്. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കന്ന കോടിക്കണക്കിനു ജനങ്ങള്‍ യു.പി.എക്കും യു.ഡി.എഫിനും അനുകൂലമായി വോട്ട്‌രേഖപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഹുലിന്റെ കരങ്ങളില്‍ ഭാവി ഇന്ത്യ സുരക്ഷിതമായിരിക്കുമെന്നതില്‍ എനിക്കു സംശയമില്ല.

? മുസ്‌ലിംലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം എവിടെയെത്തി

= പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഇരുവരുടെയും സാന്നിധ്യം ലോക്‌സഭയില്‍ അനിവാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മണ്ഡലങ്ങളില്‍ കാണുന്നില്ല. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 20 ലോക്‌സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ട്രെന്റ് നിലനില്‍ക്കുന്നുണ്ട്.
മുന്നണി രാഷ്ട്രീയത്തില്‍ വിശ്വസ്തത കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥ പ്രവര്‍ത്തനം നടത്തുന്ന ലീഗിന്റെ അണികള്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും നിറഞ്ഞുനിന്നു പ്രവര്‍ത്തിക്കുന്നവരാണ്. സ്വന്തം സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തെക്കാള്‍ സഖ്യകക്ഷി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനം ഓര്‍മപ്പെടുത്തിയത് അവര്‍ ഏറ്റെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ പ്രവര്‍ത്തകരുടെ സാന്നിധ്യം ഇതിന്റെ തെളിവാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ യു.ഡി.എഫ് ഘടകകക്ഷികളും ലീഗ് സ്ഥാനാര്‍ഥികള്‍ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  27 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  6 hours ago