അമേരിക്കന്‍ ആക്രമണത്തില്‍ മലയാളികള്‍ മരിച്ചതായി വിവരമില്ലെന്ന് സര്‍ക്കാര്‍
തൃക്കരിപ്പൂര്‍: ഇക്കഴിഞ്ഞ 13ന് അമേരിക്കന്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരില്‍ ഇന്ത്യന്‍ വംശജരാരെങ്കിലുമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍.
ഇന്ത്യന്‍ വംശജരായ 13 ഐ.എസ് ഭീകരര്‍ അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്ത. കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്തവരുള്‍പ്പെടെ 36 ഐ.എസ് ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ കൊല്ലപ്പെട്ടുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടയില്‍ ഐ.എസ് കേന്ദ്രത്തിലുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ മരിച്ചുവെന്ന് കാസര്‍കോട് പടന്ന സ്വദേശി അഷ്ഫാഖ് അഫ്ഗാനിസ്ഥാനില്‍ നിന്ന് സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമായത്. തങ്ങള്‍ സുരക്ഷിതരാണെന്ന് അഷ്ഫാഖ് അയച്ച സന്ദേശത്തിലുണ്ട്.
സ്ത്രീകളെയും കുട്ടികളെയും നാട്ടിലേക്ക് തിരിച്ചയച്ചുകൂടെയെന്ന് ബന്ധു സന്ദേശത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും നമ്മുടെ ഭാര്യമാരാണ് ഞങ്ങളുടെ വലിയ പിന്തുണയെന്നും അവരും നമ്മളോടൊപ്പം പരലോകം വരിക്കാന്‍ വന്നവരാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അപ്രത്യക്ഷരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."