വോട്ട് ചെയ്താല്‍ സ്ലിപ്പുകള്‍ നല്കുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭാനുമതി
ന്യൂഡല്‍ഹി: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുവേണ്ടി വോട്ട്ചെയ്യുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്കുന്ന വി.വി. പാറ്റ് (വോട്ടര്വെരിഫൈയബിള് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യൂണിറ്റുകള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
വോട്ടിംഗ് യന്ത്രത്തോടൊപ്പംസ്ഥാപിക്കുന്ന ഈ യൂനിറ്റില്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് പേപ്പറില്‍ പ്രിന്റ്ചെയ്ത്വരും. ഇത്വോട്ടര്കണ്ട് ഉറപ്പ്വരുത്തിയതിന് ശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.
2017-18, 2018-19 വര്‍ഷങ്ങളില്‍ 3173.47 കോടിരൂപ ചെലവില്‍ യൂണിറ്റ് ഒന്നിന് 19,650 രൂപ നിരക്കില്‍ 16,15,000 വി.വി. പാറ്റ് യൂണിറ്റുകള്‍ ബംഗളൂരുവിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ്എന്നിവിടങ്ങളില് നിന്ന് വാങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്. അന്തിമവില ചര്‍ച്ചയിലൂടെ പരമാവധി കുറയ്ക്കാന്‍ പ്രൈസ് നെഗോസിയേഷന് കമ്മിറ്റിക്ക്നിര്ദ്ദേശം നല്‍കിയിട്ടുണ്ട്.
വി.വി. പാറ്റ് യൂണിറ്റുകളടങ്ങിയ ഇലക്ട്രോണിക്വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷം 1,600 കോടി രൂപ അധികസഹായം അനുവദിച്ചിട്ടുണ്ട്. ഈ തുകയുടെ 40ശതമാനം മുന്‍കൂറായി നിര്‍മാതാക്കള്‍ക്ക് നല്‍കും. 2018 സെപ്റ്റംബര്‍ 20 ന് മുമ്പ് മുഴുവന്‍ വി.വി.പാറ്റ്യൂണിറ്റുകളും സംഭരിക്കത്തക്കവിധം വേണം രണ്ട് നിര്‍മാതാക്കള്‍ക്കും ഓര്‍ഡര്‍ നല്‍കേണ്ടത്.
സര്‍ക്കാറിന്റെ ഈ തീരുമാനം വഴി 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ പോളിങ് ബുത്തുകളിലും വി.വി. പാറ്റ്യൂണിറ്റുകള് വിന്യസിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കും. 2013 ഒക്ടോബര്‍ എട്ടിന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് സര്‍ക്കാര്‍ തീരുമാനത്തിലുടെ ഇപ്പോള്‍ നടപ്പാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."