HOME
DETAILS
MAL
ബാലാകോട്ട് പാക് സൈന്യത്തിന്റെ സംരക്ഷണത്തിലെന്ന് സര്‍ക്കാര്‍
backup
March 29 2019 | 19:03 PM
ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയ തീവ്രവാദ ക്യാംപുള്ള പ്രദേശം ഇപ്പോഴും പാക് സൈന്യത്തിന്റെ സംരക്ഷണത്തിലാണെന്ന് ഇന്ത്യ. പ്രദേശത്തേക്ക് മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ പാക് സൈന്യം കൊണ്ടുപോയെന്നും ജെയ്ഷെ മുഹമ്മദിന്റെ പഠന കേന്ദ്രത്തില്‍ 300ല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ടെത്തിയെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തി സൈന്യമാണ് ബാലാകോട്ടില്‍ സംരക്ഷണത്തിനായുള്ളത്. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ പാകിസ്താന് ഇന്നലെ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."