HOME
DETAILS

ഇഴഞ്ഞുനീങ്ങിയ ബാബരി കേസ്: അദ്വാനി പക്ഷത്തിന് തിരിച്ചടി

  
backup
April 19 2017 | 21:04 PM

%e0%b4%87%e0%b4%b4%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d



ന്യൂഡല്‍ഹി: രണ്ടരപതിറ്റാണ്ടോളം ഇഴഞ്ഞുനീങ്ങിയ ബാബരി മസ്ജിദ് കേസ് പൊടുന്നനെ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ പൊലിഞ്ഞത് എല്‍.കെ അദ്വാനിയുടെ രാഷ്ട്രപതി മോഹം. പാര്‍ട്ടിയിലും സര്‍ക്കാരിലും മോദി- അമിത്ഷാ കൂട്ടുകെട്ടിനെതിരായ നിലവിലെ വിമതചേരി അദ്വാനിയുടെ നേതൃത്വത്തിലുള്ളതാണ്. ഉപദേശകസമിതി അധ്യക്ഷനായി അദ്വാനിയെ 'ആദരി'ച്ചെങ്കിലും പലപ്പോഴായി നേതൃത്വത്തിനും സര്‍ക്കാരിനും എതിരേ പരസ്യവിമര്‍ശനമുന്നയിച്ചുവരുന്നതിനിടെയാണ് കനത്ത തിരിച്ചടിയായി സുപ്രിം കോടതി വിധി വന്നത്.
കേസ് പൊങ്ങിയ സമയത്തിനുമുണ്ട് അപാരമായൊരു 'ടൈമിങ്'! ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കും.
അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്. ഈ സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്ന പേര് അദ്വാനിയുടെതാണ്. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ പകരക്കാരനായി മുരളീമനോഹര്‍ ജോഷിയുടെ പേരും ഉയര്‍ന്നിരുന്നു. സുപ്രിംകോടതിയിലെ കേസ് നടപടിക്കിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികള്‍ക്കു വേണ്ടി വിയര്‍പ്പൊഴുക്കിയതുമില്ല. ഇക്കാരണത്താല്‍ പാര്‍ട്ടിയിലെ വിമതചേരിയെ ഒതുക്കാനും പലകാരണങ്ങളാല്‍ അസംതൃപ്തരായ മുസ്്‌ലിം മനസുകളെ പ്രീണിപ്പിക്കാനും മോദിക്കു കഴിഞ്ഞു.
കേസില്‍ സാങ്കേതികമായി അദ്വാനി ഇപ്പോള്‍ പ്രതിയല്ലെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അദ്ദേഹത്തിനു നിയമതടസമുണ്ടാകില്ല.
പക്ഷേ രാജ്യത്തിന് കനത്ത തിരിച്ചടി നല്‍കുകയും അതിക്രമങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാ കേസ് നേരിടുന്ന ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കും.
പാര്‍ട്ടിയില്‍ മോദി-അമിത്ഷാ പക്ഷം ശക്തമായതിനാല്‍ കേസ് ചൂണ്ടിക്കാട്ടി അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ എതിര്‍ത്തേക്കുമെന്നാണ് സൂചന. ഇതോടെ ബി.ജെ.പിയെ വളര്‍ത്തി വലുതാക്കി കേന്ദ്രത്തില്‍ അധികാരത്തിലേറ്റാന്‍ അടിത്തറയൊരുക്കിയ അദ്വാനിക്ക് പ്രധാനമന്ത്രിപദം നഷ്ടമായതുപോലെ രാഷ്ട്രപതി സ്ഥാനവും ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമാകുകയാണ്.
അദ്വാനിയടക്കമുള്ള വിമതചേരിയുടെ രാഷ്ട്രീയ ജീവിതത്തിന് കനത്ത പ്രഹരമായതുപോലെ, ഉമാഭാരതി പ്രതിയായതിനാല്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് സുപ്രിം കോടതി വിധി. കേസില്‍ തനിക്കെതിരേ പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ ഉമാഭാരതിക്ക് കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കേണ്ടിവരും. ജനപ്രാതിനിധ്യനിയമമനുസരിച്ച് മല്‍സരിക്കാനുമാകില്ല.
2004ല്‍ ഹൂബ്ലി കലാപ കേസില്‍ അറസ്റ്റ് വാറന്‍ഡ് വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം ഉമാഭാരതി രാജിവച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിപദവിയിലേക്കു വരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേതുടര്‍ന്നു പാര്‍ട്ടിവിട്ടെങ്കിലും പിന്നീട് തിരിച്ചുവന്നു. ഇന്നലത്തെ വിധി പുറത്തുവന്നതിനു പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നാണ് ഉമാഭാരതി പറഞ്ഞത്.
രാജ്യത്തിന്റെ ജുഡീഷ്യറിക്കു കളങ്കമാകുന്ന തരത്തില്‍ ഇഴഞ്ഞു നീങ്ങിയ കേസാണിത്. കേസ് പരിഗണിച്ച ബെഞ്ചിന്റെ തലവനായ പിനാകി ചന്ദ്രഘോഷ് അടുത്തമാസം വിരമിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനി പുതിയ ബെഞ്ചാകും കേസ് പരിഗണിക്കുക.
തുടക്കംമുതല്‍ കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ബെഞ്ചിലെ മറ്റൊരംഗം ആര്‍.എഫ് നരിമാന്‍, അദ്വാനിയടക്കമുള്ളവര്‍ പലസ്ഥലങ്ങളിലായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു ഇന്നലെ നിരീക്ഷിക്കുകയും ചെയ്തു.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം നീണ്ടകാലം അധികാരത്തിലിരുന്നിട്ടും പള്ളി തകര്‍ത്തവരെ ശിക്ഷിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടെ എല്‍.കെ അദ്വാനി ആഭ്യന്തരമന്ത്രിയായിരിക്കെയാണ് സ്വന്തം വകുപ്പിനു കീഴിലുള്ള സി.ബി.ഐ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ നല്‍കിയത്. വിധി നേരത്തെ തന്നെ വരേണ്ടിയിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ഇന്നലെ പ്രതികരിച്ചത്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago