ബാബരി മസ്ജിദ് കേസ്: കല്യാണ്‍സിങും ഉമാഭാരതിയും രാജിവയ്ക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ളവര്‍ക്കെതിരേ വിചാരണ തുടരാം എന്ന സുപ്രിം കോടതി വിധി രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ട കല്യാണ്‍സിങ് ഗവര്‍ണര്‍ സ്ഥാനവും ഉമാ ഭാരതി കേന്ദ്ര മന്ത്രി പദവും രാജിവയ്ക്കണം. അല്ലാത്തപക്ഷം ഇവരെ പുറത്താക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ഗൂഢാലോചനാ കേസില്‍ ബി.ജെ.പിയുടെ ഏറ്റവും ഉന്നതരായ നേതാക്കള്‍ ഉള്‍പ്പെട്ടത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തീവ്രഹിന്ദുത്വ നിലപാടുകളുടെ ഉദാഹരണമാണ്. ഇത് ഗൗരവതരവും ഗുരുതരവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവും സുപ്രിം കോടതി വിചാരണക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളും അതിന്റെ ഫലമായി ഇക്കൂട്ടര്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന കാലമാണ്. ബാബരി മസ്ജിദ് പൊളിച്ചതിലെ ബി.ജെ.പി നേതാക്കളുടെ ഗൂഢാലോചന സമയബന്ധിതമായി വിചാരണക്ക് വിധേയമാക്കണമെന്ന സുപ്രിം കോടതി വിധിക്ക് ഏറെ സാംഗത്യമുണ്ടെന്നും വി.എസ്. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."