ഖത്തറിൽ തൃശൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
ദോഹ: തൃശൂര്‍ കേച്ചേരി സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ചു മരിച്ചു. വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (68) ആണ് മരിച്ചത്. അറിയപ്പെടുന്ന ചിത്രകാരന് കൂടിയായിരുന്ന ഇദ്ദേഹം ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. 35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിലായിരുന്നു.
ഭാര്യ സാജിദ നേരത്തെ ഹമദില്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: റീജ(എച്ച്എംസി, ഖത്തര്‍), ഷീജ(ദുബയ്), അജ്നാസ്, അജ്മല്‍(എച്ച്എംസി). ഇളയ മകള്‍ ഹനാന് എംഇഎസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖത്തറില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."