അന്ത്യോദയ എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍
15 മുതല്‍ സത്യഗ്രഹ സമരവും അടുത്ത മാസം ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം അടക്കമുള്ള പ്രതിഷേധ പരിപാടികളുമാണ് നടത്തുക
തിരൂര്‍: റിസര്‍വേഷന്‍ ചെയ്യാതെതന്നെ കുറഞ്ഞ ചെലവില്‍ അതിവേഗം യാത്ര ചെയ്യാന്‍ സൗകര്യമുള്ള അന്ത്യോദയ എക്സ്പ്രസിനു ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.
ആലപ്പുഴയിലും കാസര്‍കോട്ടും സ്റ്റോപ്പ് അനുവദിച്ച സാഹചര്യത്തിലാണ് തിരൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. തിരൂരില്‍ ഉടന്‍ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തയാറാകണമെന്നു റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അന്ത്യോദയയ്ക്കു സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ 15 മുതല്‍ സത്യഗ്രഹ സമരവും അടുത്ത മാസം ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം അടക്കമുള്ള പ്രതിഷേധ പരിപാടികളുമാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.ഒ റഹ്മത്തുല്ല, മഹ്മൂദ് മംഗലം, ലത്വീഫ് പാലേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."