മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ എത്തിയിട്ടില്ല: കെ.ഇ ഇസ്മയില്‍
കൊച്ചി: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന വിശകലനത്തില്‍ പാര്‍ട്ടി എത്തിയിട്ടില്ലെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ.ഇ ഇസ്മയില്‍. പല സന്ദര്‍ഭങ്ങളിലും മുസ്്‌ലിം ലീഗ് വര്‍ഗീയതയ്ക്ക് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, പേരില്‍ വര്‍ഗീയത ഉള്ളതിനാല്‍ അതിന്റെതായ വര്‍ഗീയത ഉണ്ടാകുമല്ലോ എന്നും ഇസ്മയില്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് എല്‍.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. കൂടുതല്‍ വോട്ടുകള്‍ നേടി. എന്നാല്‍, യു.ഡി.എഫ് ഇത്തവണ വര്‍ഗീയ പാര്‍ട്ടികളെയൊക്കെ കൂട്ടുപിടിച്ചെങ്കിലും കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇത്തവണ പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവയെല്ലാം യു.ഡി.എഫിനൊപ്പമാണ് നിന്നത്. ന്യൂനപക്ഷം ഭൂരിപക്ഷമായുള്ള മണ്ഡലമാണ് മലപ്പുറമെന്നും ഇസ്മയില്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ കര്‍ശനമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നുതന്നെയാണ് പാര്‍ട്ടി നിലപാട്. ആര് ഇടപെട്ടാലും തീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകില്ല. മൂന്നാറില്‍ എല്‍.ഡി.എഫിന്റെ നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന് എം.എല്‍.എയും മന്ത്രിയുമൊക്കെ എതിര് നിന്നാലും തടസമാകില്ല. കൈയേറ്റങ്ങള്‍ ആദ്യം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരും. പിന്നീടായിരിക്കും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെ പറ്റി തീരുമാനിക്കുകയെന്നും ഇസ്മയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."