സുബ്രഹ്മണ്യം സാമിയുടെ ആവശ്യത്തെ എതിര്‍ത്ത് തരൂരിന്റെ അഭിഭാഷകന്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ കക്ഷി ചേരണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സാമിയുടെ ആവശ്യത്തെ എതിര്‍ത്ത് ശശി തരൂരിന്റെ അഭിഭാഷകന്‍. സ്വാമി കേസുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ടയാളല്ലെന്നും അതിനാല്‍ കക്ഷി ചേര്‍ക്കരുതെന്നും ശശി തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്‌വ ചൂണ്ടിക്കാട്ടി.
കേസില്‍ അപരിചിതനാണ് സാമി. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കേസുമായി ബന്ധപ്പെട്ട കക്ഷിക്കു കൈമാറണമെന്ന പ്രോസിക്യൂട്ടര്‍ അതൂല്‍ ശ്രീവാസ്തവയുടെ ആവശ്യത്തെയും പഹ്‌വ ചോദ്യം ചെയ്തു.
ക്രിമിനല്‍ നടപടികള്‍ തുടരുന്ന കേസില്‍ രേഖകള്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചാല്‍ പിന്നെ മാധ്യമവിചാരണയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതു നീതിപൂര്‍വമായ വിചാരണയെന്ന അവകാശത്തെ ഇല്ലാതാക്കും.
അതോടൊപ്പം ഭരണഘടന നല്‍കുന്ന സ്വകാര്യതയുള്‍പ്പെടെയുള്ള അവകാശങ്ങളെ ലംഘിക്കുന്നതുമാണ്.
കുറ്റക്കാരനെ കണ്ടെത്തുംവരെ ഒരാള്‍ നിരപരാധിയാണെന്ന തത്വത്തിന് എതിരാണ് മാധ്യമവിചാരണയെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് ജസ്റ്റിസ് അരുണ്‍ ഭരദ്വാജ് വാദത്തിനായി ഏപ്രില്‍ 26ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."