HOME
DETAILS
MAL
മുന്‍ പ്രസിഡന്റിനെ മോചിപ്പിക്കണമെന്ന് മാലദ്വീപ് ഹൈക്കോടതി
backup
March 29 2019 | 19:03 PM
മാലി: മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ ജയില്‍ മോചിതനാക്കണമെന്ന് മാലദ്വീപ് ഹൈക്കോടതി. അദ്ദേഹത്തെ ഒരുമാസത്തിലേറെയായി തടവില്‍ വയ്ക്കുന്നതില്‍ ന്യായമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹോട്ടല്‍ വികസനത്തിന് ദ്വീപുകളെ ലീസിനെടുത്തതിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഫെബ്രുവരി 18നാണ് യമീനെ അറസ്റ്റ് ചെയ്തത്. ചൈനയുമായി ഉറ്റ ബന്ധമുള്ള യമീന് കഴിഞ്ഞ വര്‍ഷമാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."