ഉമാഭാരതിയെയും കല്യാണ്‍സിങിനെയും പുറത്താക്കണം: ഇ.ടി
കോഴിക്കോട്: സുപ്രിം കോടതി ഉത്തരവോടെ ബാബരി മസ്്ജിദ് കേസില്‍ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുന്ന കേന്ദ്ര മന്ത്രി ഉമാ ഭാരതിയെയും ഗവര്‍ണര്‍ കല്യാണ്‍ സിങിനെയും പുറത്താക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മതേതരത്വം ചവിട്ടിമെതിച്ചതിന്റെ ശിക്ഷയാണ് കോടതി വിധിയിലൂടെ ബി.ജെ.പിക്ക് കിട്ടിയത്. കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള 22 ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതിയുടെ വിധി ആശ്വാസകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. 25 വര്‍ഷമായി തുടരുന്ന ഈ കേസ് രണ്ടുവര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് വൈകിയെങ്കിലും നീതി ലഭിക്കുമെന്ന സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും കര്‍സേവകര്‍ പോയി പള്ളി തകര്‍ത്തതല്ലെന്നും ആര്‍.എസ്.എസ് നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും നേരത്തെ തന്നെ ചര്‍ച്ചയായതായിരുന്നു. ഉമാഭാരതിക്ക് ഇനിയും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. രാജിവയ്ക്കില്ലെന്ന ഉമാഭാരതിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് ബി.ജെ.പി നേതാക്കളുടെ ദാര്‍ഷ്ട്യമാണ്. ഇത് ഗൗരവത്തോടെ കാണണം. രണ്ടു വര്‍ഷംകൂടി കാലാവധിയുള്ളതിനാലാണ് ഗവര്‍ണറായ കല്യാണ്‍ സിങിന്റെ വിചാരണ നീട്ടിയത്. ഉത്തരവിന്റെ വെളിച്ചത്തില്‍ ഒന്നുകില്‍ കല്യാണ്‍സിങ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ രാഷ്ട്രപതി ഗവര്‍ണര്‍ സ്ഥാനത്തു നിന്നു അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ബി.ജെ.പി രാജ്യത്തെ അപകടകരമായ രീതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മതേതരവിശ്വാസികള്‍ക്ക് ആശ്വാസമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."