ബംഗ്ലാദേശിലെ തീപിടിത്തം: മരണം 25 ആയി
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ 22 നിലകളുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.
24 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലിസ് അറിയിച്ചു.
കെട്ടിടത്തില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും 70ലധികം ആളുകള്‍ക്കു പൊള്ളലേറ്റതായും അധികൃതര്‍ അറിയിച്ചു.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.20നാണ് കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.
ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നവരില്‍ ചിലര്‍ രക്ഷപ്പെടാന്‍ പുറത്തേക്കു ചാടി. ചിലര്‍ പുറത്തേക്കുള്ള കേബിളിലൂടെ രക്ഷപ്പെട്ടു.
അഗ്നിരക്ഷാ സേനയുടെ 21 യൂനിറ്റുകള്‍ ഒരുമിച്ചുനടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലൂടെ ഏകദേശം നാലു മണിക്കൂറിനുശേഷമാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാനായത്.
വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നൂറിലേറെ പേരെ ഹെലികോപ്റ്ററിലൂടെ കയറിട്ടുകൊടുത്ത് രക്ഷപ്പെടുത്തി.
തീപ്പിടിത്തമുണ്ടായാല്‍ കെടുത്താനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ദുരന്തനിവാരണ മന്ത്രി ഇനാമുര്റഹിമാന് പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."