നിര്‍മാണോദ്ഘാടനം നടത്തി
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണോദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു.
തനതു ഫണ്ട് ചിലവാക്കാതെ തികച്ചും പൊതുജന പങ്കാളിത്തത്തോടെയാണ് ഓടയ്ക്കാലി നഗരമധ്യത്തില്‍ കെട്ടിട സമുച്ചയം പണി തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. 3.40 കോടി രൂപ ചിലവില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
ആദ്യഘട്ട നിര്‍മാണത്തിന് 1.40 കോടി രൂപ ചിലവു വരും. ഓടയ്ക്കാലി ടൗണില്‍ സ്ഥിതി ചെയ്തിരുന്ന ഷോപ്പിങ് കോംപ്ലക്സ്, പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, പഞ്ചായത്ത് വായനശാല, എസ്.ബി.ടി ബാങ്ക് ശാഖ എന്നിവ നിലനിന്നിരുന്ന സ്ഥലത്താണ് നിര്‍മാണം.
1953 കാലഘട്ടത്തില്‍ സ്ഥാപിതമായ പഴയ കെട്ടിട സമുച്ചയം കാലപ്പഴക്കത്തില്‍ തകര്‍ന്ന് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ അംഗീകാരത്തോടെ 2013ല്‍ ഇത് പൊളിച്ചു നീക്കി. 2015ല്‍ പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിച്ചു.
2018-19 വര്‍ഷത്തെ ഡി.പി.സി അംഗീകാരവും സാങ്കേതിക അംഗീകാരവും പദ്ധതിക്കു ലഭിച്ചു.
വന്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്ന, മൂലധന മുടക്കില്ലാത്ത മികച്ച പദ്ധതികളില്‍ ഒന്നാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.സലീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വര്‍ഗീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണന്, പഞ്ചായത്തംഗങ്ങളായ ചിത്ര ചന്ദ്രന്, ഹണിത് ബേബി, ബിന്ദു ബെസി, അമ്പിളി രാജന്, വി.കെ.സുനില്‍, എന്‍.പി.ശിവന് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് രമണന്, സായ് പുല്ലന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."