കെ.എം.എ സി.എസ്.ആര്‍ കോണ്‍ക്ലേവും അവാര്‍ഡ് വിതരണവും നാളെ
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) ഇതാദ്യമായി കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സി.എസ്.ആര്‍) എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ കോണ്‍ക്ലേവും വാര്‍ഷിക അവാര്‍ഡ്ദാനവും നാളെ കൊച്ചിയില്‍.
കോണ്‍ക്ലേവിന്റെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി നിര്‍വഹിക്കും. വിഗാര്‍ഡ് സ്ഥാപക ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, മുന്‍ കേന്ദ്ര അഡീഷണല്‍ സെക്രട്ടറി അശോക് പവാദിയ, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഓപ്പറേഷന്‍സ് ഹെഡ് കരുണ നാഥ് സെഗാള്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റര്‍ നവാസ് മീരാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
കെ.എം.എയുടെ ഇത്തവണത്തെ മാനെജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനും ഐ.ടി ലീഡര്‍ഷിപ്പ് അവാര്‍ഡ് മാര്‍ലാബ്‌സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സിബി വടക്കേക്കരയ്ക്കും സമ്മാനിക്കും. ഇതോടൊപ്പം കെ.എം.എയുടെ മറ്റു പുരസ്‌കാരങ്ങളും ഇതാദ്യമായി ഏര്‍പ്പെടുത്തിയ കെ.എം.എ സി.എസ്.ആര്‍ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
വൈകിട്ട് ആറരയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. കനറ ബാങ്ക് ചെയര്‍മാന്‍ ടി.എന്‍. മനോഹരന്‍ വിശിഷ്ടാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."