സാക്കിര്‍നായിക്ക് വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും പിന്തുടരുന്നത് സംഘ്പരിവാര്‍ അജന്‍ഡ: യൂത്ത് ലീഗ്
കോഴിക്കോട്: സാക്കിര്‍നായിക്കിനെതിരേയുള്ള വിവാദത്തില്‍ സംഘ്പരിവാര്‍ അജന്‍ഡയാണ് സി.പി.എമ്മും സി.പി.ഐയും പിന്തുടരുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സാക്കിര്‍നായിക്ക് പൂര്‍ണാര്‍ഥത്തില്‍ ശരിയാണെന്ന അഭിപ്രായം യൂത്ത് ലീഗിനില്ല. അദ്ദേഹത്തിന്റെ പൗരാവകാശത്തിനു വേണ്ടിയാണു മുസ്‌ലിംലീഗും യൂത്ത് ലീഗും പ്രതികരിക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാക്കിര്‍നായിക്കിനെ അനുകൂലിച്ചുകൊണ്ടുള്ള ലീഗിന്റെ പ്രതികരണത്തില്‍ സംഘപരിവാറിനു സമാനമായ രീതിയില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചതു ഖേദകരമാണ്.
ഐ.എസുമായി ബന്ധപ്പെട്ട വിവരങ്ങളെ അതീവഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സാഹചര്യത്തില്‍ ഭീകരവാദത്തിനെതിരേ സംസ്ഥാനവ്യാപകമായി ഓഗസ്റ്റ് ഒന്നിന് കാംപയിന്‍ സംഘടിപ്പിക്കും. ഈ മാസം 17ന് സാംസ്‌കാരിക സംഗമവും 29ന് ശിഹാബ്തങ്ങള്‍ അനുസ്മരണവും ഭാഷാസംഗമവും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."