പാഴായ സെഞ്ചുറി
ഹൈദരാബാദ്: സീസണിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് വിക്കറ്റിന്റെ തോല്‍വി. ഹൈദരാബാദിനോടാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. മലയാളി താരം സഞ്ജു സാംസണിന്റെ (102*) തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ട@ു വിക്കറ്റിന് 198 റണ്‍സ് നേടി.
54 പന്തിലാണ് സഞ്ജു തന്റെ ര@ണ്ടാം ഐ.പി.എല്‍ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും നാല് സിക്‌സുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (70) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ജോസ് ബട്‌ലറെ (5) തുടക്കത്തില്‍ നഷ്ടമായ രാജസ്ഥാനെ ശക്തമായ നിലയിലെത്തിച്ചത് സഞ്ജു- രഹാനെ സഖ്യമാണ്. ര@ണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം (16) 25 പന്തില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ട@ാക്കാനും സഞ്ജുവിന് സാധിച്ചു.
ടോസിനു ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്നു കഴിഞ്ഞ മത്സരം നഷ്ടമായ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈ കളിയിലൂടെ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി.
രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 15ല്‍ ജോസ് ബട്‌ലറെ രാജസ്ഥാന് നഷ്ടമായി. എട്ടു പന്തുകള്‍ നേരിട്ട താരത്തിന് അഞ്ചു റണ്‍സ് മാത്രമാണ് നേടാനായത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. റാഷിദിന്റെ ബൗളിങില്‍ ബട്‌ലര്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.
ബട്‌ലറെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രാജസ്ഥാന്‍ പതറിയില്ല. ര@ണ്ടാം വിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ട@ാക്കി നായകന്‍ രഹാനെ ടീമിനെ കരകയറ്റി. 119 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം രാജസ്ഥാനെ ഭദ്രമായ സ്‌കോറിലെത്തിച്ചു. 70 റണ്‍സെടുത്ത രഹാനെയെ ഷഹബാസ് നദീമിന്റെ ബൗളിങില്‍ മനീഷ് പാണ്ഡെ പിടികൂടി.
49 പന്തില്‍ നാലു ബൗ@ണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്. റാഷിദ് ഖാനും ഷഹബാസ് നദീമും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഡേവിഡ് വാര്‍ണറും ജോണി ബൈറിസ്റ്റോയും മികച്ച തുടക്കമാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."