HOME
DETAILS
MAL
അന്താരാഷ്ട്ര വിമാന സര്‍വിസ്: തീരുമാനം ജൂലൈയിലെന്ന് മന്ത്രി
backup
June 17 2020 | 03:06 AM
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനസര്‍വിസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ജൂലൈയില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എന്നു മുതലാണ് സര്‍വിസ് പുനരാരംഭിക്കുകയെന്ന് ഇപ്പോള്‍ പറയാവില്ല. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു. വ്യോമയാന മന്ത്രാലയമായിരിക്കില്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."