എം.എല്‍.എ ഇടപെട്ടു അനാഥ-അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് പുതുക്കലിന് തുടക്കമായി
അനാഥ-അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്ക് ലഭിക്കുന്ന റേഷന്‍ നിലച്ചിരുന്നു
മൂവാറ്റുപുഴ: എല്‍ദോ എബ്രാഹം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് അനാഥ അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് പുതുക്കലിന് തുടക്കമായി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അഗതി, അനാഥ സംരക്ഷണ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് റേഷന്‍ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകളാണ് സ്വീകരിച്ച് തുടങ്ങിയത്.
വെല്‍ഫെയര്‍ ആന്റ് ഹോസ്റ്റല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി റേഷന്‍ സാധനങ്ങള്‍ അനുവദിക്കുന്നതിനാണ് നിലവില്‍ റേഷന്‍ പെര്‍മിറ്റുള്ള സ്ഥാപനങ്ങളോടും, പെര്‍മിറ്റ് പുതുക്കുന്നതിനും, പെര്‍മിറ്റില്ലാത്ത സ്ഥാപനങ്ങളോടും ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സാമൂഹിക നീതി വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
അനാഥ അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്ക് ലഭിക്കുന്ന റേഷന്‍ നിലച്ചു.
ഇതോടെ പലസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലായതിനെ തുടര്‍ന്നാണ് വഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്ഥാപന മേധവികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയെ സമീപിച്ചത്.
ഇതേതുടര്‍ന്ന് എം.എല്‍.എ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന് നിവേദനം നല്‍കുകയും നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ സാമൂഹ്യ നീതിവകുപ്പ് അംഗീകരിച്ചതും, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സര്‍ട്ടിഫൈചെയ്തിട്ടുള്ള അഗതി മന്ദിരങ്ങളിലേയ്ക്കും, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ റേഷന്‍ പെര്‍മിറ്റുകള്‍ നല്‍കി വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി റേഷന്‍ അരിവിതരണം ചെയ്ത് വന്നിരുന്നതാണ്.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഈവിഭാഗത്തിന് വിതരണം ചെയ്യുന്നതിനായി വര്‍ഷത്തില്‍ രണ്ട് തവണ ഭക്ഷ്യധാന്യം അനുവദിക്കും. വെല്‍ഫെയര്‍ ആന്റ് ഹോസ്റ്റല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി റേഷന്‍ സാധനങ്ങള്‍ അനുവദിക്കുന്നതിന് നിലവില്‍ റേഷന്‍ പെര്‍മിറ്റുള്ള സ്ഥാപനങ്ങളോടും, പെര്‍മിറ്റ് പുതുക്കുന്നതിനും, പെര്‍മിറ്റില്ലാത്ത സ്ഥാപനങ്ങളോടും ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
നിലവില്‍ അതാത് ജില്ലകളില്‍ റേഷന്‍ വിതരണത്തിന് ശേഷം അധികം വരുന്ന ഭക്ഷ്യധാന്യത്തിന്റെ കണക്കെടുപ്പ് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര വിഹിതം ലഭിക്കുന്നത് ഇനിയും വൈകിയാല്‍ അധികം വരുന്ന റേഷന്‍ വിതരണം ചെയ്യാനാണ് സപ്ലൈകോയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."