HOME
DETAILS
MAL
ഇന്ത്യ തീകൊണ്ട് കളിക്കുകയാണെന്ന് ചൈന
backup
June 17 2020 | 03:06 AM
ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമാവുന്നതിനിടെ ഏകീകൃത ചൈനയെന്ന തത്വത്തില്‍ നിന്ന് ഇന്ത്യ പിന്തിരിയണമെന്ന ഇന്ത്യന്‍ വിദഗ്ധരുടെ ഉപദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തെ ഇന്ത്യ പിന്തുണക്കണമെന്ന മുന്‍ ഇന്ത്യന്‍ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അരവിന്ദ് ഗുപ്ത ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ നിര്‍ദേശം തീക്കളിയാണെന്നാണ് ചൈനീസ് മാധ്യമം മുന്നറിയിപ്പു നല്‍കുന്നത്.
തായ്വാനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക-സാങ്കേതിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുക, ചൈനീസ് നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ടിബറ്റിലെ ജനങ്ങളെ പരോക്ഷമായി സഹായിക്കുക, ഹോങ്കോങ്ങിനും തായ്വാനും അംഗത്വം ലഭിക്കുന്നതുവരെ മേഖലാ തന്ത്രപ്രധാന സാമ്പത്തിക പങ്കാളിത്തത്തില്‍ ചേരാന്‍ വിസമ്മതിക്കുക എന്നീ കാര്യങ്ങളാണ് അതിര്‍ത്തി പ്രശ്നത്തില്‍ ചൈനയ്ക്കു മേല്‍ സമ്മര്ദമുണ്ടാക്കാനായി ഇന്ത്യന്‍ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടിയത്. 1950ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതല്‍ ഏകീകൃത ചൈന തത്വത്തെ ഇന്ത്യ അംഗീകരിച്ചുപോന്നതാണ്. ഇന്ത്യ സ്വയം തന്നെ വിഘടനവാദം നേരിടുകയാണ്. മറ്റു രാജ്യങ്ങളിലെ വിഘടനവാദത്തെ പിന്തുണയ്ക്കുന്നതിനു പകരം ഇതിനു പരിഹാരമുണ്ടാക്കാനാണ് ഇന്ത്യന്‍ ഉപദേശകര്‍ ശ്രമിക്കേണ്ടതെന്നും പത്രം ഉപദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."