നുമ്മ ഊണ് മൂവാറ്റുപുഴയില്‍ കൂടുതല്‍ ഹോട്ടലുകളിലേയ്ക്ക്
മൂവാറ്റുപുഴ: ജില്ലാ ഭരണകൂടത്തിന്റെയും, പെട്രോ നെറ്റ് എല്‍.എന്‍.ജി.ഫൗണ്ടേഷനും, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന വിശപ്പ് രഹിത നഗരം പദ്ധതി മൂവാറ്റുപുഴയില്‍ കൂടുതല്‍ ഹോട്ടലുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള കൂപ്പണ്‍ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ തഹസീല്‍ദാര്‍ പി.എസ് മധുസൂധന് നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിതരണം ചെയ്യുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള മഹാറാണി ഹോട്ടലിലും, കച്ചേരിത്താഴം പൊലിസ് എയ്ഡ്‌പോസ്റ്റില്‍ നിന്നും വിതരണം ചെയ്യുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് കച്ചേരിത്താഴം നാന, സിറ്റി ഹോട്ടലുകളില്‍ നിന്നും, താലൂക്ക് ഓഫിസില്‍ നിന്നും വിതരണം ചെയ്യുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് വാഴപ്പിള്ളി ഭാരത്, പാലസ് ഹോട്ടലുകളില്‍ നിന്നും ഉച്ചക്ക് 12 മുതല്‍ 2.30വരെ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നതാണ്.
കൂപ്പണുകള്‍ അവധി ദിവസങ്ങളിലടക്കം അതാത് സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ രണ്ട് വരെ ലഭിയ്ക്കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."