നാട്ടുകാരുടെ കൂട്ടായ്മയില്‍ നടപ്പാലമൊരുങ്ങി
പുല്ലൂര്‍: യാത്രാസൗകര്യം ഇല്ലാതെ വലയുന്ന ബേങ്കാട്ട് പ്രദേശത്തേക്ക് നാട്ടുകാരുടെ കൂട്ടായ്മയില്‍ എമ്പംകുണ്ട് തോടിനു നടപ്പാലം ഒരുങ്ങി. റോഡ് സൗകര്യത്തിനായി ദശകങ്ങളായി കാത്തിരിക്കുന്ന ഇവിടുത്തുകാര്‍ തകര്‍ന്നുവീഴാറായ തടയണയിലൂടെയാണു യാത്ര ചെയ്തിരുന്നത്. റോഡ് സൗകര്യത്തിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലതടസ്സം നീക്കാന്‍ വഴിയില്ലാതെ വന്നതാണു ബേങ്കാട്ട്കാര്‍ക്ക് ദുരിതമായത്. അജാനൂര്‍ പഞ്ചായത്തിലെ വേലശ്വരം റോഡ് വഴി കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് ബേങ്കാട്ട്കാര്‍ വീടുകളില്‍ എത്തിയിരുന്നത്.
ദേശീയപാതയുമായി ബന്ധപ്പെടാന്‍ മറ്റു മാര്‍ഗമില്ലാതെ വലയുന്ന നാട്ടുകാരുടെ ദുരിതം കണ്ടറിഞ്ഞു പി കരുണാകരന്‍ എം.പിയുടെ വികസനഫണ്ടിലൂടെ കഴിഞ്ഞവര്‍ഷം നടപ്പാത നിര്‍മിച്ചിരുന്നു. നടപ്പാത ഒരുങ്ങിയിട്ടും നടപ്പാലം ഇല്ലാത്തതിനാല്‍ കാല്‍നടയാത്ര പോലും ഏറെ ദുഷ്‌ക്കരമായിരുന്നു മഴയെത്തും മുമ്പേ താല്‍ക്കാലിക നടപ്പാലമെങ്കിലും ഒരുക്കണമെന്ന ആഗ്രഹമാണു നാട്ടുകാരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കൈകോര്‍ക്കാന്‍ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."